വി. മുരളീധരൻ, കെ. സുരേന്ദ്രൻ
തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം പാര്‍ട്ടിക്കെതിരായ പിണറായി സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയാല്‍ ബി.ജെ.പി.യെ തകര്‍ക്കാനാവില്ലെന്ന് മുരളീധരന് പറഞ്ഞു.
സി.പി.എം. നേതാവ് ലഹരിക്കടത്തില്‍ കുടുങ്ങിയ ദിവസംതന്നെ കുറ്റപത്രം സമര്‍പ്പിച്ചത് മാധ്യമ ശ്രദ്ധ തിരിക്കാനാണ്. സി.പി.എമ്മിന്റെ ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങള്‍ കേരള സമൂഹത്തിനു മുന്നില്‍ വിലപ്പോവില്ല. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് സംസ്ഥാന അധ്യക്ഷനെ വേട്ടയാടാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്രന് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ബുധനാഴ്ച കാസര്‍കോട് ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സുരേന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണവും സ്മാര്‍ട്ട്ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
Content Highlights: manjeswaram bribery, v muraleedharan opposes state government
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..