സിഎ സുബൈർ
കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസില്‍ സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് തടവ് ശിക്ഷ. സിപിഎം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈറിനെ നാല് വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. സിപിഎം പ്രവര്‍ത്തകരായ സിദ്ധിഖ് കാര്‍ള, കബീര്‍, അബ്ബാസ് ജാഫര്‍, സിജു, നിസാമുദ്ദീന്‍, ഫര്‍ഹാന്‍ എന്നിവരെ രണ്ട് വര്‍ഷം തടവിനും ശിക്ഷിച്ചു. കാസര്‍കോട് സബ് കോടതിയുടെതാണ് വിധി.
2016 നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. മഞ്ചേശ്വരം മണ്ഡലത്തില്‍ പി.ബി അബ്ദുള്‍ റസാക്ക് വിജയിച്ചതിന് പിന്നാലെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമണം നടത്തിയെന്നായിരുന്നു പരാതി.
പ്രതികള്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ അക്രമിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
Content Highlights: manjeshwaram election attack case, CPM area secretary jailed for four years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..