മലപ്പുറം: കോവിഡിനോട് പൊരുതുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി വിമാന അപകടം എത്തിയത്. രണ്ട് ദുരന്തങ്ങളിലും മലപ്പുറം ജില്ലയ്ക്ക് താങ്ങായി നില്‍ക്കുന്നത് മഞ്ചേരി മെഡിക്കല്‍ കോളേജാണ്. നിലവില്‍ കോവിഡ് രോഗികളെ ചികിത്സിയ്ക്കുന്ന ആശുപത്രിയിലേക്കാണ് കരിപ്പൂരില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെയും എത്തിച്ചത്. കോവിഡ് ആശുപത്രിയായി മാത്രം പ്രവര്‍ത്തിച്ച മഞ്ചേരി മെഡിക്കല്‍ കോളേജ് അടിയന്തര ഘട്ടത്തില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തന സജ്ജമാവുകയായിരുന്നു.
നിലവില്‍ വിമാന അപകടത്തില്‍ പരിക്കേറ്റ 14 പേരെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച നാല് പേര് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
Content Highlight: manjeri medical college hospital