മാണി സി കാപ്പൻ | Photo: screengrab;mathrubhumi News
കോട്ടയം: ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ആ തീരുമാനം എന്തായാലും മുന്നണി വിടുമെന്നും പാലാ എം.എല്‍.എയും എന്‍.സി.പി നേതാവുമായ മാണി സി കാപ്പന്‍. പാലായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലയില്‍ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളാ യാത്രയെ സ്വീകരിക്കുമെന്നും അതിന് ശേഷമുള്ള യോഗത്തില്‍ പങ്കെടുക്കുമെന്നും ശരദ് പവാറിനെ അറിയിച്ചു. തന്റെ നിലപാട് ശരദ് പവാറിന് ബോധ്യപ്പെട്ടിട്ടുണ്ട്.
കുട്ടനാട്ടില്‍ മത്സരിച്ചോളാന്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടനാട്ടില്‍ മത്സരിക്കാന്‍ തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ട്. തോമസ് ചാണ്ടിയും താനും തമ്മില്‍ വ്യക്തിപരമായ ബന്ധമുണ്ട്. പാലയില്‍ തിരഞ്ഞെടുപ്പുണ്ടായപ്പോള്‍ സാമ്പത്തിക സഹായം അടക്കം ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അടക്കം അദ്ദേഹത്തിന്റെ അനിയനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അഖിലേന്ത്യ പ്രസിഡന്റിനും കത്ത് കൊടുത്തതാണ്. അനിയന് സ്ഥാനാര്‍ത്ഥിത്വം നല്‍കാമെന്ന് പറഞ്ഞ ശേഷമാണ് തന്നോട് സ്ഥാനാര്‍ത്ഥിയാകാമോ എന്ന് ചോദിക്കുന്നത്. അതുകൊണ്ട് കുട്ടനാട്ടില്‍ മത്സരിക്കാനില്ല.
താന്‍ തല്‍ക്കാലം രാജിവയ്ക്കില്ല. ജോസ് കെ മാണി നാല് മാസം കഴിഞ്ഞാണ് രാജിവച്ചത്. അതിനാല്‍ തനിക്ക് മൂന്ന് മാസം വരെയെങ്കിലും സമയം എടുക്കാം.
ആര്‍ക്കും വേണ്ടാതെ കിടക്കുന്ന മണ്ഡലമായിരുന്നു പാലാ. സിപിഐ, ,സിപിഎം സ്ഥാനാര്‍ത്ഥികള്‍ 25,000 വോട്ടിന് പരാജയപ്പെട്ടിരുന്ന മണ്ഡലം. അവിടെ താന്‍ 2006ല്‍ മത്സരിച്ച ശേഷം ഭൂരിപക്ഷം 7500 ആയി കുറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ 5000 ആയി കുറഞ്ഞു. അതും മാണിസാറിനെ പോലെ വ്യക്തിപ്രഭാവം ഉള്ള വ്യക്തിയോട് മത്സരിച്ചിട്ട്. ഇടതുപക്ഷത്തിന്റെ ആത്മാര്‍ത്ഥയുള്ള പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് തന്റെ തിരഞ്ഞെടുപ്പ് വിജയം.
ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം നടത്തിയ കച്ചവടം ആണെന്ന് പറഞ്ഞ വ്യക്തിയോട് ധാര്‍മ്മികതയെ പറ്റി ഞാന്‍ തിരിച്ചു ചോദിക്കുകയാണ്. അഞ്ച് പ്രാവശ്യം എം.എല്‍.എ ആയി ഒരു പ്രാവശ്യം മന്ത്രിയും ആയി അത്യാവശം ചീത്തപ്പേരും ഉണ്ടാക്കി. ഞാന്‍ എലത്തൂരില്‍ മത്സരിക്കാമെന്ന് പറഞ്ഞതാണ് അപ്പോള്‍ പുള്ളിക്ക് സമ്മതമല്ല.
എനിക്ക് ഇത്ര ധാര്‍മ്മികതയെ ഉള്ളു എന്ന് മാത്രമെ തന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്ത ശശീന്ദ്രനോട് പറയാനുള്ളു. ചിഹ്നത്തിന്റെ കാര്യത്തില്‍ ഇന്ന് വൈകിട്ട് തീരുമാനം ഉണ്ടാകും. ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇതുവരെ വന്നിട്ടില്ല. അത് എന്ത് തന്നെയായാലും ഞങ്ങള്‍ പോകും. മാണി സി കാപ്പന്‍ വ്യക്തമാക്കി.
Content Highlight: Mani C kappan Press Meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..