മാണി.സി കാപ്പൻ പി.ജെ ജോസഫിനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം| ഫോട്ടോ: ഇി.വി രാഗേഷ്
കോഴിക്കോട്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന് അനുകൂലമായി വോട്ട് ചെയ്തിട്ടില്ലെന്ന് പാലാ എംഎല്‍എ മാണി സി. കാപ്പന്‍. ''ദ്രൗപദി മുര്‍മുവിന് വോട്ടു ചെയ്തിട്ടുണ്ടെങ്കില്‍ അത് പറയാന്‍ മടിയുള്ളയാളല്ല ഞാന്‍'', മാതൃഭൂമിഡോട്ട്കോമുമായി ചൊവ്വാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മാണി സി. കാപ്പന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംഭാഷണത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:
രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയൊരു സംശയത്തിന്റെ നിഴല്‍ താങ്കള്‍ക്ക് മേലുണ്ട്. ദ്രൗപദി മുര്‍മുവിന് കേരളത്തില്‍ നിന്ന് ലഭിച്ച ഏക വോട്ട് താങ്കളുടേതാണെന്ന സംശയമാണത്?
ഈ വിഷയത്തില്‍ എന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതെന്തുകൊണ്ടാണെന്നറിയില്ല. ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് സമ്മതിക്കുന്നതിന് ഒരു വിഷമവുമുള്ളയാളല്ല ഞാന്‍. വാസ്തവത്തില്‍ അങ്ങിനെയൊരു തീരുമാനമെടുത്തിരുന്നുവെങ്കില്‍ ഞാന്‍ അത് നേരത്തെ തന്നെ പറയുമായിരുന്നു. ചെയ്യാന്‍ പോകുന്ന കാര്യം തുറന്നുപറയുന്നയാളാണ് ഞാന്‍.
താങ്കള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് വരികയായിരുന്നു. എന്നാല്‍ യുഡിഎഫില്‍ താങ്കള്‍ സംതൃപ്തനല്ലെന്ന് താങ്കള്‍ തന്നെ പറഞ്ഞിരുന്നു. യുഡിഎഫ് നേതൃത്വവുമായി താങ്കള്‍ക്കുള്ള സംഘര്‍ഷങ്ങളും രഹസ്യമല്ല. ഈ സാഹചര്യത്തിലാണ് താങ്കള്‍ സംശയത്തിന്റെ നിഴലിലായത്?
യുഡിഎഫ് നേതൃത്വവുമായി എനിക്കുണ്ടായിരുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടതാണ്. വളരെ മാന്യമായാണ് യുഡിഎഫ് നേതൃത്വം ഇക്കാര്യത്തില്‍ പെരുമാറിയത്. അതുകൊണ്ടുതന്നെ നിലവില്‍ ഒരു തരത്തിലുള്ള സംഘര്‍ഷവുമില്ല. യുഡിഎഫിന്റെ ഭാഗമായാണ് ഞാന്‍ ജയിച്ചത്. യുഡിഎഫില്‍ തന്നെയാണ് ഞാനുള്ളത്. അവിടെ തന്നെ തുടരുകയും ചെയ്യും.
അടുത്തിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ താങ്കളെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് എന്തെങ്കിലും രാഷ്ട്രീയ പ്രാധാന്യമുണ്ടോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിന്റെ എട്ടാം വാര്‍ഷികം പ്രമാണിച്ച് ഒരു ബ്രോഷര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അത് നേരിട്ട് തരണമെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. എല്ലാ ജനപ്രതിനിധികളെയും നേരിട്ട് കണ്ട് ബ്രോഷര്‍ കൈമാറുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രഭാതഭക്ഷണം ഒരുക്കണമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. വേണ്ടെന്നായിരുന്നു മറുപടി. അടിയന്തരമായി ഒരു സ്ഥലത്തേക്ക് പോകാനായി നില്‍ക്കുമ്പോഴാണ് അദ്ദേഹം വന്നത്. കാപ്പി എടുക്കണമോയെന്ന് ചോദിച്ചപ്പോള്‍ അതും വേണ്ടെന്ന് പറഞ്ഞു. ബ്രോഷര്‍ തന്നിട്ട് അദ്ദേഹം പോവുകയും ചെയ്തു.
Content Highlights: mani c kappan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..