എം.എം മണി | ഫോട്ടോ: മാതൃഭൂമി
ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍നിന്ന് തന്നെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. നേരിട്ട് കാണുകപോലും ചെയ്യാത്ത ആളെയാണ് താന്‍ കൊന്നെന്നും പറഞ്ഞ് യുഡിഎഫുകാര്‍ ആരോപണം ഉന്നയിച്ചതെന്നും അവരുടെ ചരിത്രം അതാണെന്നും മണി പറഞ്ഞു.
'എന്നാ 1,2,3? അതൊന്നും വലിയ കാര്യമല്ല. വൃത്തവും പ്രാസവുമൊപ്പിച്ച് പല പ്രസംഗവും നടത്തും. അതെല്ലാം അത്രയേയുള്ളു', നേരത്തെ നടത്തിയ വിവാദ പ്രസംഗം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തേട് മണി പ്രതികരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരവധി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് കൊന്നൊതുക്കിയിട്ടുണ്ട്. ആരാധ്യന്‍മാരായ ഇടതുനേതാക്കളെയെല്ലാം ജയിലിലാക്കിയവരാണ് അവര്‍. ഇതെല്ലാം ചെയ്തവരാണ് ഇപ്പോള്‍ വലിയ ജനാധിപത്യവും പറഞ്ഞുവരുന്നതെന്നും മണി പരിഹസിച്ചു.
അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണി ഉള്‍പ്പെടെ മൂന്ന് പേരെയാണ് വെള്ളിയാഴ്ച ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
1982-ലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 1988ല്‍ ഈ കേസിലെ ഒമ്പത് പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചിരുന്നു. എന്നാല്‍ 2012 മെയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തില്‍ എംഎം മണി ഈ കൊലപാതകങ്ങളേക്കുറിച്ച് വണ്‍ ടൂ ത്രീ എന്ന് അക്കമിട്ടുപറഞ്ഞ് പ്രസംഗിച്ചിരുന്നു. പ്രസംഗം വിവാദമായതോടെയാണ് മണിയെ രണ്ടാം പ്രതിയാക്കി പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മണിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: mani acquitted in ancheri baby murde case, first response
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..