വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്കാലികമായി മരവിപ്പിച്ചു. എഫ്സിസി സന്യാസി സമൂഹത്തില്‍നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.
കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. 'ജസ്റ്റിസ് ഫോര്‍ ലൂസി' എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരേയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയെ സമീപിച്ചത്.
മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിസ്റ്റര്‍ ലൂസിയെ എഫ്സിസി സന്യാസ മഠം പുറത്താക്കിയത്. ഈ നടപടിയില്‍ ലൂസി വത്തിക്കാനടക്കം അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ഇതെല്ലാം തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് ജസ്റ്റിസ് ഫോര്‍ ലൂസി കൂട്ടായ്മ കോടതിയെ സമീപിച്ചത്.
Content Highlights; mananthavady muncif court temporarily stay the fcc action against sister lucy
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..