സമരം നേരിടാനുറച്ച് KSRTC; 751രൂപയ്ക്ക് ആളെ ഇറക്കും, കലാവധി കഴിഞ്ഞ PSC ലിസ്റ്റിലുള്ളവര്‍ക്ക് മുന്‍ഗണന


Photo: Mathrubhumi

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തെ നേരിടാന്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടന്ന് മാനേജ്‌മെന്റ്. സമരത്തെ തുടര്‍ന്ന് തൊഴിലാളികളുടെ അഭാവം നേരിട്ടാല്‍ പകരം സംവിധാനം ഒരുക്കുന്നതിനായി താത്ക്കാലികമായി 'ബദലി' ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഇതിന് നിലവില്‍ കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടാണ് പട്ടിക തയ്യാറാക്കുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് വിവരം നല്‍കിയിട്ടുള്ളത്.

സമരത്തെ ശക്തമായി നേരിടുമെന്ന് നേരത്തെ കെഎസ്ആര്‍ടി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സമരത്തില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..


KSRTC യിലെ അംഗീകൃത സംഘടനകളില്‍ ഒന്നായ TDF ഒക്ടോബര്‍ 1 മുതല്‍ അനിശ്ചിത കാല സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുകയാണ്. പൂജ നവരാത്രി അവധികളും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കനത്ത തിരക്ക് പ്രതീക്ഷിക്കുന്ന ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ സാധാരണ പോലെ സര്‍വിസ് നടത്തുവാന്‍ KSRTC എല്ലാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റുകളിലും ജീവനക്കാരും ബസ്സും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷക്കും സുഗമമായ നടത്തിപ്പിനും പോലീസ് / ജില്ലാ ഭരണകൂടങ്ങളുടെ സഹായവും ഉറപ്പാക്കായിട്ടുണ്ട്.
സമരത്തില്‍ പങ്കെടുക്കുന്ന ചുരുക്കം തൊഴിലാളികളുടെ അഭാവം, വര്‍ദ്ധിച്ച ട്രാഫിക് ഡിമാന്റ് എന്നിവ ഉണ്ടായാല്‍ താത്ക്കാലികമായി 'ബദലി' ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. ഇതിന് നിലവില്‍ കാലാവധി കഴിഞ്ഞ PSC ലിസ്റ്റില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് മുന്‍ഗണന നല്‍കി ലിസ്റ്റ് തയ്യാറാക്കുകയാണ്. താത്പര്യമുള്ള PSC Expired ഡ്രൈവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഉള്ളവര്‍ എത്രയും വേഗം തൊട്ടടുത്തുള്ള KSRTC യൂണിറ്റുമായി ബന്ധപ്പെടണം. 715 രൂപ ഡ്യൂട്ടിക്ക് എന്ന നിലയില്‍ ദൈനംദിന വേതന വ്യവസ്ഥയിലും മേല്‍ സമര കാലയളവില്‍ പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തുക എന്ന താത്പര്യാര്‍ത്ഥവും ബദലി എന്ന നിലയില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ നിയോഗിക്കുന്നത്.

Content Highlights: Management has stepped in to take stronger measures to deal with the KSRTC Strike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented