പശുവളർത്തൽ നിന്നുപോകുമെന്ന് ഭയം, കൃഷി തുടങ്ങാതിരിക്കാൻ ട്രാക്ടറിൽ ഉപ്പുകല്ല് വാരിയിട്ടയാൾ പിടിയിൽ


സമീപമുള്ള പാടശേഖരത്തിൽ നെൽകൃഷിയിറക്കിയാൽ തന്റെ പശുവളർത്തൽ നിന്നുപോകുമെന്നുള്ള ഭീതി മൂലമാണ് ഉപ്പുകല്ലിട്ടത്‌.

പ്രതീകാത്മക ചിത്രം | Photo: ANI

ചേർപ്പുങ്കൽ: ചേർപ്പുങ്കൽ പാടശേഖരത്തിൽ കർഷകന്റെ ട്രാക്ടറിനുള്ളിൽ ഉപ്പിട്ട് കേടുവരുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചേർപ്പുങ്കൽ നഴ്സിങ് കോളേജ് ഭാഗത്ത് താമസിക്കുന്ന കുമ്മണ്ണാർ വീട്ടിൽ കുഞ്ഞുമോനെ(72) ആണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചമുൻപ് ആയിരുന്നു സംഭവം. ചേർപ്പുങ്കൽ സ്വദേശിയായ കർഷകൻ മാത്തുക്കുട്ടി തോമസിന്റെ ട്രാക്ടറിലാണ് ഇയാൾ ഉപ്പുകല്ലിട്ടത്.

പാടത്ത് ഉഴവ് നടത്തിയശേഷം പാർക്ക് ചെയ്തിരുന്ന ട്രാക്ടറിനുള്ളിൽ ഇയാൾ ഉപ്പുകല്ലിടുകയായിരുന്നു. തുടർന്ന് ട്രാക്ടർ സ്റ്റാർട്ട് ആകാതെ വന്നതോടെ മാത്തുക്കുട്ടി കിടങ്ങൂർ പോലീസിൽ പരാതി നൽകി. 60 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കുന്ന കർഷകനെ ദ്രോഹിക്കുന്ന നടപടിയിൽ പ്രതിഷേധം ഉയർന്നിരുന്നു. കുഞ്ഞുമോന് പശുവളർത്തൽ ആയിരുന്നു ജോലി. സമീപമുള്ള പാടശേഖരത്തിൽ നെൽകൃഷിയിറക്കിയാൽ തന്റെ പശുവളർത്തൽ നിന്നുപോകുമെന്നുള്ള ഭീതി മൂലമാണ് ഉപ്പുകല്ലിട്ടത്‌.



കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. ബിജു, എസ്.ഐ.കുര്യൻ മാത്യു, സിവിൽ പോലീസ് ഓഫീസർ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Content Highlights: kerala local news, man tried to damage the tractor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented