വയനാട് മേപ്പാടിയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു


-

മേപ്പാടി: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. വയനാട് മേപ്പാടി സ്വദേശി സനല്‍ ആണ് ആത്മഹത്യ ചെയ്തത്. സനലിന്റെ വീട് പുറം പോക്ക് ഭൂമിയിലായിരുന്നു. അതിനാല്‍ തന്നെ രേഖകളൊന്നും സനലിന്റെ കൈവശം ഉണ്ടായിരുന്നില്ല. ലൈഫ് പോലുള്ള പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങിയപ്പോള്‍ രേഖകള്‍ ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീട് ലഭിച്ചിരുന്നത്.

രണ്ടാം ഘട്ടത്തില്‍ വീടും സ്ഥലവും നല്‍കാനുള്ളവരുടെ പട്ടികയില്‍ ആദ്യ സ്ഥാനക്കാരനായിരുന്നു സനലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ കാര്യങ്ങള്‍ സനലിനെ അറിയിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച താത്കാലികമായി നിര്‍മിച്ച ഷെഡ്ഡില്‍ സനലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങിയത് മൂലമാണ് സനലിന് വീട് നല്‍കാതിരുന്നതെന്നാണ് മേപ്പാടി പഞ്ചായത്ത് നല്‍കുന്ന വിശദീകരണം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlight: Man who lost house in flood commit suicide

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


image

1 min

അബുദാബി സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും

May 25, 2022

More from this section




Most Commented