കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലെ പ്രതി ജീവനൊടുക്കി


ജോസി ബാബു| മാതൃഭൂമി ന്യൂസ് 

പ്രദീപ്, മഞ്ജുവിനെ ആക്രമിച്ച വീട്ടുപരിസരം| Photo: Special arrangement, Mathrubhumi news screen grab

ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരില്‍ ഭാര്യയെ വെട്ടിയ കേസിലെ പ്രതി പ്രദീപ് ജീവനൊടുക്കി. ഉഴവൂരിനടുത്ത് അരീക്കരയിലെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഭാര്യ മഞ്ജുവിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ച ശേഷം പ്രദീപ് ഒളിവില്‍ പോയത്.

ഞായറാഴ്ച ഉച്ചയോടെയാണ് പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുമൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മഞ്ജുവിനെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം പ്രദീപ് ജീവനൊടുക്കി എന്നാണ് കരുതുന്നത്.



വെള്ളിയാഴ്ച രാവിലെയാണ് കാണക്കാരി പാറപ്പുറത്ത് താമസിക്കുന്ന മഞ്ജുവിന് നേര്‍ക്ക് പ്രദീപിന്റെ ആക്രമണമുണ്ടായത്. മഞ്ജുവിന്റെ ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മഞ്ജു നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർക്ക് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. പ്രദീപിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ മരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.

Content Highlights: man who hacked wife found dead


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented