പത്തനംതിട്ട: തിരുവല്ലയില്‍ കോവിഡ്-19 നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചു. മാര്‍ച്ച് മാസം 23ന് ഹൈദരാബാദില്‍നിന്ന് നാട്ടിലെത്തിയ നെടുംപുറം പൊടിയാടി സ്വദേശിയായ 62കാരനാണ് മരിച്ചത്.
തിരുവല്ലയിലെ താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗത്തിനു സമാനമായ രോഗലക്ഷണങ്ങളോടു കൂടി വൈകുന്നേരമാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ രക്ത-സ്രവസാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രഥമദൃഷ്ട്യ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന വിലയിരുത്തലാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ചികിത്സിച്ച ഡോക്ടര്‍മാരേയും ബന്ധുക്കളേയും നിരീക്ഷണത്തിലാക്കി.
content highlights: man under observation dies in thiruvalla
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..