ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി സ്വര്‍ണക്കടത്ത്, വയറ്റില്‍നിന്ന് കണ്ടെത്തിയത് 995 ഗ്രാം; പിടിയില്‍


അബ്ദുൾ ഗഫൂർ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി 995 ഗ്രാം സ്വര്‍ണം കടത്താനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തുകയും ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജിദ്ദയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുള്‍ ഗഫൂര്‍ (32) ആണ് പിടിയിലായത്. ശരീരത്തിനകത്ത് ക്യാപ്‌സ്യൂള്‍ രൂപത്തില്‍ 995 ഗ്രാം സ്വര്‍ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ്ണ മിശ്രിതത്തിന് ആഭ്യന്തര വിപണിയില്‍ 50 ലക്ഷം രൂപ വില വരും.

ചൊവ്വാഴ്ച രാവിലെ 11.15-ന് ജിദ്ദയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ അബ്ദുള്‍ ഗഫൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങി. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 12.20-ന് വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ അബ്ദുള്‍ ഗഫൂറിനെ കാത്ത് പുറത്ത് പോലീസ് ഉണ്ടായിരുന്നു.
മുന്‍കൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അബ്ദുല്‍ ഗഫൂറിനെ തടഞ്ഞ് എയ്ഡ് പോസ്റ്റിലേക്ക് കൂട്ടികൊണ്ട് പോയി ചോദ്യം ചെയ്യുകയായിരുന്നു.

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് പോലീസ് ദേഹപരിശോധനയും ലഗേജ് പരിശോധനയും നടത്തി. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാനായില്ല. തടര്‍ന്ന് അബ്ദുള്‍ ഗഫൂറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്സ്റേയില്‍ ഇയാളുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 58-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

Content Highlights: man tries to smuggle gold arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented