Image Courtesy: Mathrubhumi news screen grab
ആര്യനാട്: തിരുവനന്തപുരം ആര്യനാട്ടില്‍ പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലോട് സ്വദേശി ഷൈജുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഷൈജു, ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഷൈജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അത്യാഹിതവിഭാഗത്തിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പരാതി നല്കാന് എത്തിയതായിരുന്നു ഷൈജു. ഭാര്യയ്ക്കെതിരേയുള്ള പരാതി ആണെന്നാണ് സ്റ്റേഷനില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തിരക്കുന്നതിനിടെ കൈവശമുണ്ടായിരുന്ന പെട്രോള്‍, ഷൈജു ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് തീയണയ്ക്കുകയും ഷൈജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Also Read
കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് കുറച്ചുകാലമായി ഷൈജുവിന്റെ താമസം. അവിടെവെച്ച് ഭാര്യയുമായി പ്രശ്നങ്ങളുണ്ടായതിന് പിന്നാലെ സ്വദേശമായ പാലോട്ടേക്ക് വരികയായിരുന്നു. ഷൈജുവിന്റെ ഭാര്യയുടെ നാട് ആര്യനാട് ആണെന്നാണ് വിവരം. അതിനാലാണ് ഇയാള്‍ ആര്യനാട്ടെ പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തിയതെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..