പാലക്കാട്: ഒലവക്കോട്ട് യുവതിയെ തീകൊളുത്തിക്കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. സരിത എന്ന യുവതിക്കു നേരെയാണ് ഭര്‍ത്താവ് ബാബുരാജ് ആക്രമണശ്രമം നടത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിനിയായ സരിതയുടെ ക്ലാസ് മുറിയിലെത്തിയ ശേഷമായിരുന്നു ബാബുരാജിന്റെ ആക്രമണം. സരിതയുടെ ദേഹത്ത് ബാബുരാജ് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈറ്റര്‍ കത്തിച്ച് കൊളുത്താന്‍ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് ബാബുരാജിനെ തള്ളിമാറ്റി. സരിത ഓടി മാറിയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല.
സമീപത്തുള്ളവര്‍ ബാബുരാജിനെ പിടിച്ചുവെച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് മലമ്പുഴ പോലീസ് സ്‌റ്റേഷനില്‍ ബാബുരാജ് കീഴടങ്ങി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സരിതയും ബാബുരാജും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. കുറച്ചുകാലമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. സരിത ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് ചേര്‍ന്നതില്‍ ബാബുരാജിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് വിവരം. സരിതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ഗുരുതര പരിക്കുകള്‍ ഇല്ലെന്നാണ് വിവരം.
content highlights: man tried to set ablaze wife in palakkad