പ്രതീകാത്മകചിത്രം| Photo: AP
മറ്റത്തൂര്‍: ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ചപ്പോള്‍ ചാടി രക്ഷപ്പെടുന്നതിനിടെ വീണ് ചെത്തുതൊഴിലാളിയുടെ കാലൊടിഞ്ഞു. കള്ള് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിനാണ് ചെത്തിക്കൊണ്ടിരുന്ന തെങ്ങ് യന്ത്രവാള്‍കൊണ്ട് മുറിച്ചത്.
വെള്ളിക്കുളങ്ങര പൊത്തഞ്ചിറയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയനാ (43)ണ് പരിക്കേറ്റത്. താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് ജയന് ഊര്‍ന്നിറങ്ങി ചാടുകയായിരുന്നു. പിന്നാലെ തെങ്ങും നിലംപതിച്ചു.
സംഭവത്തില്‍ മരംവെട്ടുതൊഴിലാളി മങ്കൊമ്പില്‍ വീട്ടില്‍ ബിസ്മി (45) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു.
Content Highlights: man tried to cut coconut tree toddy tapper injured
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..