കെ.എസ്.ആര്‍.ടി.സി. ബസുകളോടു പക; കല്ലെറിഞ്ഞു ചില്ലുതകര്‍ക്കല്‍ പതിവ്, പ്രതി പിടിയില്‍ 


എം.എസ്. ലിഷോയ് | മാതൃഭൂമി ന്യൂസ് 

യാനി

തൃശ്ശൂര്‍: രാത്രികളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുന്നത് പതിവാക്കിയ സംഭവത്തിലെ പ്രതി പിടിയില്‍. തൃശ്ശൂര്‍ കുന്നംകുളം സ്വദേശി യാനിയെ ആണ് പേരാമംഗലം പോലീസ്‌ അറസ്റ്റ് ചെയ്തത്. കുന്നംകുളം- തൃശൂര്‍ റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ചില്ലുകളായിരുന്നു ഇയാള്‍ പതിവായി എറിഞ്ഞു തകര്‍ത്തിരുന്നത്.

ഇക്കഴിഞ്ഞ 7, 13, 14 തീയതികളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നേരെ തുടര്‍ച്ചയായി കല്ലേറുണ്ടായിരുന്നു. രാത്രി പന്ത്രണ്ട് മണിക്കും പുലര്‍ച്ചെ മൂന്നരയ്ക്കും ഇടയിലായിരുന്നു അതിക്രമം. പതിനാലിനുണ്ടായ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു. മറ്റു രണ്ട് ദിവസങ്ങളില്‍ ചില്ലിന് കേടുപാടുകളും പറ്റി. കല്ലേറ് പതിവായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തൃശൂര്‍-കുന്നംകുളം റൂട്ടില്‍ ബൈക്കിലെത്തിയ ഒരാളാണ് കല്ലെറിയുന്നതെന്നാണ് വിവരം കിട്ടിയത്.



തുടര്‍ന്ന് നാനൂറോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ആക്രമണം നടന്ന എല്ലായിടത്തും ഒരു ബൈക്കിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്കുടമയെ കണ്ടെത്തി. തുടര്‍ന്ന് യാനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോളാണ് യാനിക്ക് കെ.എസ്.ആര്‍.ടി.സിയോടുള്ള പകയുടെ കഥ പോലീസ് അറിയുന്നത്.

മെഡിക്കല്‍ ഷോപ്പ് നടത്തുന്ന യാനി, മുന്‍പൊരിക്കല്‍ തൃശൂരില്‍നിന്ന് കുന്നംകുളത്തേക്ക് അര്‍ധരാത്രിയില്‍ മടങ്ങുമ്പോള്‍ എതിരെവന്ന കെ.എസ്.ആര്‍.ടി.സി. ബസ് ലൈറ്റ് ഡിം ആക്കിയില്ല. മറ്റൊരിക്കല്‍ ഒരു ബസ് സൈഡും കൊടുത്തില്ല. ഇതോടെ യാനിക്ക് കെ.എസ്.ആര്‍.ടി.സിയോടുള്ള ദേഷ്യം പകയായി മാറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യാനി ബൈക്ക് ലൈറ്റ് ബ്രൈറ്റ് ഇട്ട് വേഗത്തില്‍ ഓടിച്ച് പോകുമ്പോള്‍ ബസുകള്‍ക്കു നേരെ കല്ലെറിയുകയായിരുന്നു. ബനിയനുള്ളില്‍ കരുതിയ കല്ലുകളാണ് ബസുകള്‍ക്ക് നേരെ എറിഞ്ഞിരുന്നത്. യാനി ലഹരി ഉപയോഗിക്കുന്നയാളാണെന്നും പൊലീസ് പറയുന്നുണ്ട്. യാനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി.

Content Highlights: man throws stones at ksrtc buses glasses arrested in thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented