'ഫോട്ടോ എടുത്തുവരാം എന്ന് പറഞ്ഞ് പോയ പോക്കാണ്', രാജേഷിന്‍റെ മരണത്തില്‍ അനാഥയായി ഒരമ്മ


ലക്ഷ്മി, കൊല്ലപ്പെട്ട രാജേഷ്

തൃപ്പൂണിത്തുറ: കൊച്ചി കലൂരില്‍ കൊലചെയ്യപ്പെട്ട രാജേഷ്, അമ്മയുടെ ഏക അത്താണിയായിരുന്നു. മകന്റെ മരണത്തോടെ താന്‍ അനാഥയായെന്ന് പറയുകയാണ് രാജേഷിന്റെ അമ്മ ലക്ഷ്മി.

കഴിഞ്ഞ അഞ്ചുവര്‍ഷമായി തൃപ്പൂണിത്തുറയിലെ വാടകവീട്ടില്‍ കഴിയുകയായിരുന്നു രാജേഷും അമ്മ ലക്ഷ്മിയും. കലൂരില്‍ ലേസര്‍ സംഗീതനിശ സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരനായ രാജേഷിന്റെ മരണം അമ്മയെ പാടെതളര്‍ത്തി.



ലേസര്‍ പരിപാടിയുടെ ഫോട്ടോ എടുക്കാം, തിരിച്ചുവരുമ്പോള്‍ അത് കാണിച്ചുതരാമെന്ന് പറഞ്ഞാണ് ശനിയാഴ്ച രാജേഷ് ജോലിക്കായി പോയത്. വീട്ടില്‍ നിന്ന് ഊണും കഴിച്ച് നേരം ഇറങ്ങിപ്പോയതാണ്. രാത്രിയിലൊരിക്കല്‍ ഫോണ്‍ വിളിച്ചിരുന്നു. പരിപാടി കഴിഞ്ഞയുടന്‍ എത്തിക്കോളാമെന്ന് പറഞ്ഞു, പക്ഷെ വീട്ടിലേക്ക് വന്നത് ജീവനില്ലാത്ത അവന്റെ ശരീരമാണ്' ലക്ഷ്മി അമ്മ പറഞ്ഞു. ഏക മകന്‍ കൊല്ലപ്പെട്ടതോടെ തനിക്കിനി ജീവിക്കാന്‍ പ്രതീക്ഷകളൊന്നുമില്ലാതായെന്നും അമ്മ പറഞ്ഞു.

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് മുന്നില്‍ ലേസര്‍ സംഗീതനിശയ്ക്കിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് രാജേഷ് കൊല്ലപ്പെട്ടത്. സംഗീതനിശയ്ക്കിടെ ഒരാള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് വാക്കുതര്‍ക്കത്തിനിടയാക്കി. തുടര്‍ന്ന് രാത്രി 11 മണിയോടെയാണ് പ്രതിയും സംഘവും പരിപാടി നടന്നിടത്തേക്ക് തിരിച്ചെത്തി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് രാജേഷിനെ വിളിച്ചുവരുത്തി പോക്കറ്റില്‍ നിന്ന് കത്തിപോലുള്ള ആയുധമെടുത്ത് വീഴ്ത്തുകയായിരുന്നു. കുത്തുകൊണ്ട് പുളഞ്ഞ് രക്തംവാര്‍ന്ന രാജേഷിനെ എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മരിച്ചു.

Content Highlights: Man stabbed to death at musical event in Kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented