മലപ്പുറം എടക്കരയിൽ നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടിവലിച്ചപ്പോൾ | Photo: Screengrab
മലപ്പുറം: എടക്കരയില്‍ വളര്‍ത്തുനായയോട് കൊടുംക്രൂരത. സ്കൂട്ടറിന് പിന്നില്‍ നായയെ മൂന്ന് കിലോമീറ്ററോളം കെട്ടിവലിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് തടഞ്ഞത്. എടക്കര സ്വദേശി സേവ്യറാണ് നായയെ കെട്ടിവലിച്ചത്.
രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പിന്നില്‍ നിന്ന് ആളുകള്‍ വിളിച്ചെങ്കിലും വാഹനം നിര്‍ത്താന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാര്‍ സ്കൂട്ടര്‍ തടഞ്ഞതോടെ നായയെ മോചിപ്പിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
Content Highlights: Man rope dog behind scooter, dragged on road at Malappuram
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..