പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കാണാതായി; ദുരൂഹതയെന്ന് ബന്ധുക്കള്‍


ആര്‍. അനന്തകൃഷ്ണന്‍ / മാതൃഭൂമി ന്യൂസ്

പെണ്‍സുഹൃത്തിന്റെ ബന്ധുക്കളുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കിരണിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. തട്ടിക്കൊണ്ടു പോകുന്നതിനിടെ കിരണ്‍ രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കടലില്‍ ചാടിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ആഴിമല കടൽത്തീരം (പ്രതീകാത്മകചിത്രം) | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: നരുവാമ്മൂട് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ശനിയാഴ്ച വൈകുന്നേരം മുതലാണ് കിരണ്‍ എന്ന യുവാവിനെ കാണാതായത്. പെണ്‍സുഹൃത്തിനെ കാണാനായി കിരണ്‍ ശനിയാഴ്ച ആഴിമലയില്‍ പോയിരുന്നതായും അതിനുശേഷമാണ് കാണാതായതെന്നും സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.

യുവാവ് കടലില്‍ ചാടിയതായി സംശയമുണ്ടായതിനെ തുടര്‍ന്ന് വിഴിഞ്ഞം പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. പക്ഷെ കണ്ടെത്താന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെ വീണ്ടും നടത്തിയ തിരച്ചിലില്‍ തീരത്തുനിന്ന് കണ്ടെത്തിയ ചെരിപ്പ് കിരണിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന്ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍സുഹൃത്തിന്റെ ബന്ധുക്കളുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കിരണിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. തട്ടിക്കൊണ്ടു പോകുന്നതിനിടെ കിരണ്‍ രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കടലില്‍ ചാടിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ വിഴിഞ്ഞം പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കോസ്റ്റല്‍ പോലീസ് കടലില്‍ തിരച്ചില്‍ തുടരുന്നു.


Content Highlights: Young Man missing, Azhimala, search continues, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented