നിര്‍ത്തിയിട്ട കാര്‍ തട്ടിയെടുത്ത് കടക്കാന്‍ ശ്രമം; യാത്രയ്ക്കിടെ അപകടം, പ്രതി അറസ്റ്റില്‍


ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി ബാറിന് സമീപത്തുള്ള കടയിലേക്ക് പോയ മറ്റൊരു വ്യക്തിയുടെ കാറാണ് ഇയാള്‍ ഓടിച്ചു പോയത്.

അപകടത്തിൽപെട്ട കാർ, ആഷ്‌ലി

ചോറ്റാനിക്കര: നിര്‍ത്തിയിട്ടിരുന്ന കാര്‍ തട്ടിയെടുത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാക്കിയ ആള്‍ അറസ്റ്റില്‍. ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂര്‍ വീട്ടില്‍ ആഷ്‌ലി (54) യെയാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ഓഗസ്ത് 11ന് രാത്രി പത്തേമുക്കാലോടെ ചോറ്റാനിക്കരയിലെ ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറാണ് ആഷ്‌ലിതട്ടിയെടുത്തത്. ഭാര്യയേയും രണ്ടരവയസുള്ള കുഞ്ഞിനേയും കാറിലിരുത്തി ഭര്‍ത്താവ് ഭക്ഷണം വാങ്ങാന്‍ പോയ സമയത്താണ് ഇയാള്‍ കാറുമായി കടന്നു കളഞ്ഞത്. ഇതിനിടെ റോഡിന് സമീപമുണ്ടായ കടയിലും വൈദ്യുത പോസ്റ്റിലും കാറിടിച്ചു. ഒരു വഴിയാത്രക്കാരനേയും ഇടിച്ചുപരിക്കേല്‍പ്പിച്ചു.

തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. കാറിലിരുന്ന അമ്മക്കും കുഞ്ഞിനും പരിക്കുണ്ട്. ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പ്പെട്ടയാളാണ് പ്രതി. ഇന്‍സ്‌പെക്ടര്‍ കെ.പി.ജയപ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍ ഏ.എന്‍.സാജു, ഏ.എസ്.ഐ റെക്‌സ് പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആഷ്‌ലിയെ അറസ്റ്റ് ചെയ്തത്.

Content Highlights: Chottanikkara, intoxication


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented