തിരൂർ റെയിൽവേ സ്‌റ്റേഷൻ(ഫയൽചിത്രം) ഇൻസെറ്റിൽ മരിച്ച മഹേഷ് | ഫോട്ടോ: മാതൃഭൂമി
തിരൂര്‍: നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവിന് തീവണ്ടിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് (22) ഞായറാഴ്ച പുലര്‍ച്ചെ തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ മരിച്ചത്.
തിരുച്ചിറപ്പള്ളിയില്‍ എം.ആര്‍.എഫ്. കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായ മഹേഷ് പോണ്ടിച്ചേരി-മംഗളൂരു എക്‌സ്പ്രസില്‍ പോത്തന്നൂരില്‍നിന്നാണ് കയറിയത്. തിരൂരില്‍ വണ്ടി നിര്‍ത്തിയതറിയാന്‍ വൈകിയെന്നു സംശയിക്കുന്നു. 4.58-ന് വണ്ടി വിട്ടപ്പോള്‍ പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു. കാല്‍തെറ്റി തീവണ്ടിക്കടിയിലേക്കു വീണു.
സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. സത്യകുമാറിന്റെയും സുനിതയുടെയും മകനാണ്. സഹോദരി: മഞ്ജിത. സുരേഷ്‌കുമാറാണ് സഹോദരീഭര്‍ത്താവ്.
Content Highlights: man jumps off from moving train and dies in tirur railway station


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..