യുവാവ് ആംബുലൻസിനു മുന്നിൽ ചാടുന്ന സിസിടിവി ദൃശ്യം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് ആംബുലന്‍സ് ഇടിച്ചു മരിച്ച സംഭവത്തില്‍ യുവാവ് മനഃപൂര്‍വ്വം ആബുലന്സിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആലപ്പുഴ പുന്നപ്ര സ്വദേശി സെബാസ്റ്റ്യ (20)നാണ് വെള്ളിയാഴ്ച രാത്രി ആംബുലന്‍സിനു മുന്നില്‍ ചാടി മരിച്ചത്.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു സെബാസ്റ്റ്യന്‍. അമ്മ മരുന്നു വാങ്ങാന്‍ പുറത്തു പോയ സമയത്താണ് ഇയാള്‍ ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞത്. ഇയാള്‍ ആംബുലന്‍സിനു മുന്നിലേക്ക് എടുത്തു ചാടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.
Content Highlights: man jumped in front of the vehicle and died; CCTV footage
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..