• ടങ്കീസ് കുരുങ്ങി ബോണിഫസിന്റെ കഴുത്തിന് മുറിവേറ്റപ്പോൾ
അരൂർ: കായലിൽ മീനിനായിട്ട ചൂണ്ട കരയിൽ ബൈക്കിൽ സഞ്ചരിച്ച യാത്രികന് കുരുക്കായി. മീനിനുപകരം മനുഷ്യൻ കുടുങ്ങിയപ്പോൾ ചൂണ്ടയിട്ട അന്യസംസ്ഥാനക്കാർ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷം അരൂർ ഇടക്കൊച്ചി പാലത്തിലാണ് മീനിനായി കോർത്ത ചൂണ്ട വലിച്ചപ്പോൾ ബൈക്കുകാരൻ അകപ്പെട്ടത്. അരൂർ കോന്നോത്ത് ബോണിഫസാണ് (49) കായലിലെ കുരുക്ക് കരയിൽ അനുഭവിച്ചത്.
മീൻ കുരുങ്ങിയെന്ന് കരുതി വലിച്ച ടങ്കീസ് ബൈക്കിൽ പോയ ബോണിഫസിന്റെ കഴുത്തിലാണ് കുരുങ്ങിയത്. അപകടം മനസ്സിലാക്കിയ ഇതരസംസ്ഥാന തൊഴിലാളികൾ ചൂണ്ടയും കൊളുത്തും ഉപേക്ഷിച്ച് കടന്നു.
പരിക്കേറ്റ ബോണിഫസിന് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു.
Content Highlights: man injured while migrant workers pull off fish hook


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..