
ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ജൂണ്‍ 30നാണ് ഇയാള്‍ അബുദാബിയില്‍ നിന്നും നാട്ടിലെത്തിയത്. ഏറെക്കാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു ഇയാള്‍. ശനിയാഴ്ച രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സ്രവസാംപിളുകള്‍ കോഴഞ്ചേരി റീജിണല്‍ ലാബിലേക്ക് കോവിഡ് പരിശോധനയ്ക്കയച്ചു. നാളെ കോവിഡ്പരിശോധന ഫലം ലഭിക്കും.
ഞായറാഴ്ച രാവിലെ കോട്ടയം പൂവന്തുരുത്തിലും കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. പൂവന്തുരുത്ത് സ്വദേശി മധു(45)ആണ് മരിച്ചത്. ജൂണ്‍ 26ന് ദുബായില്‍നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.
Content Highlights: man in home covid-19 quarantine dies at Pathanamthitta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..