കിണര്‍ വൃത്തിയാക്കാനിറങ്ങി, കൈതെറ്റി വീണു; യുവാവിന്റെ തുടയില്‍ ഏണി തറച്ചുകയറി


കിണർ വൃത്തിയാക്കുന്നതിനിടയിൽ തുടയിൽ തറച്ച ഏണി കോട്ടയം മെഡിക്കൽ കോളേജിലെ റെഡ് സോണിൽ അഗ്‌നിരക്ഷാസേന നീക്കംചെയ്യുന്നു.

ഗാന്ധിനഗര്‍(കോട്ടയം): കിണര്‍ വൃത്തിയാക്കാനിറങ്ങിയ പിറവം, പാഴൂര്‍ പോത്തോലില്‍ വീട്ടില്‍ ഉല്ലാസിന്റെ (42) തുടയില്‍ ഏണി തറച്ചുകയറി. ആദ്യം പിറവത്തും പിന്നെ കോട്ടയം മെഡിക്കല്‍ കോളേജിലും രണ്ട് തവണ അഗ്‌നിരക്ഷാസേനയും തുടര്‍ന്ന് ഡോക്ടര്‍മാരും പരിശ്രമിച്ചാണ് ഏണി നീക്കംചെയ്തത്. ഉല്ലാസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

കിണര്‍ നിര്‍മാണ തൊഴിലാളികളാണ് ഉല്ലാസും കൂട്ടുകാരും. ഇവര്‍ നിര്‍മിച്ച പിറവം തിരുമറയൂരിലെ കിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. കിണറ്റിലേക്ക് കയറില്‍ തൂങ്ങി ഇറങ്ങുമ്പോള്‍ കൈതെറ്റി താഴെവെച്ചിരുന്ന ഏണിയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഏണി വലതുതുടയുടെ മുകള്‍ഭാഗത്ത് തുളഞ്ഞു കയറി. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ച ശേഷം ഏണി പകുതിമുറിച്ചുമാറ്റി ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കയച്ചു.

സ്ട്രച്ചറില്‍ ഇരിക്കാനും കിടക്കാനുമാകാതെ എത്തിയ ഉല്ലാസിന്റെ ശരീരത്തില്‍ നിന്നു ബാക്കി ഏണി മുറിച്ചുനീക്കാന്‍ ശ്രമം തുടങ്ങി. ആക്സോബ്ലേഡ് അടക്കമുള്ള ഉപകരണങ്ങള്‍ ഫലിക്കാതെ വന്നപ്പോള്‍ പോലീസ് എയ്ഡ് പോസ്റ്റിലെ സി.പി.ഒ. മഹേഷ് കോട്ടയം അഗ്‌നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ രണ്ട് വാഹനങ്ങളില്‍ ആധുനിക സംവിധാനങ്ങളുമായി എത്തിയ സംഘം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച തരത്തില്‍ ഏണി നീക്കംചെയ്തു. ഇതിനായി പത്തു മിനിറ്റില്‍ താഴെയാണ് സമയം എടുത്തത്. തുടര്‍ന്ന് ശരീരത്തിനുള്ളിലെ ഏണിയുടെ ഭാഗം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ മുറിയിലെത്തിച്ച് മാറ്റി. ഉല്ലാസ് തീവ്രപരിചരണ വിഭാഗത്തിലാണ്.

Content Highlights: man gets injured while cleaning well at kottayam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented