യുവാവ് കാറില്‍ മരിച്ചനിലയില്‍; വിഷവാതകം ശ്വസിച്ചതെന്ന് സംശയം, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍


അഖിൽ

ഗാന്ധിനഗര്‍: അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കൂട്ടിരിപ്പിനായി എത്തിയ യുവാവ് കാറില്‍ മരിച്ച നിലയില്‍. കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിനുമുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലില്‍ പി.എസ്.അഖിലി(31)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ എ.സി.യില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിനും രാസപരിശോധനയ്ക്കും ശേഷമേ മരണകാരണം വ്യക്തമാകൂ.

പിതാവിന് കോട്ടയം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ ബുധനാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അമ്മയും അഖിലും ആശുപത്രിയില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ അമ്മയോട് തലവേദനയുണ്ടെന്നും കാറില്‍ അല്പനേരം ഇരിക്കട്ടെയെന്നും പറഞ്ഞ് അഖില്‍ ഫൊറന്‍സിക് വിഭാഗത്തിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് പോയി. നാലുമണിയായിട്ടും കാണാതെവന്നപ്പോള്‍ അമ്മ ഫോണില്‍ വിളിച്ചു. മറുപടി കിട്ടിയില്ല.

തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കാറില്‍ ബോധരഹിതനായി കിടക്കുന്ന അഖിലിനെ കണ്ടത്. ഉടന്‍തന്നെ സമീപത്തുള്ളവരുടെ സഹായത്തോടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു.

സ്റ്റിയറിങ്ങിലേക്ക് കൈകള്‍വെച്ച് കിടക്കുന്ന നിലയിലാണ് അഖിലിനെ കണ്ടത്. പുറത്തും കൈകളിലും പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായിരുന്നു. ഇത് എ.സി.യില്‍നിന്നുള്ള കാര്‍ബണ്‍ അടങ്ങിയ മാലിന്യം ശ്വസിച്ച് ഉണ്ടായതാകാമെന്നാണ് നിഗമനം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഗാന്ധിനഗര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Content Highlights: Man found dead inside car on Kottayam medical college premises

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022

Most Commented