Photo: Mathrubhumi
ചെങ്ങന്നൂരില്‍: ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനില്‍ അയ്യപ്പഭക്തൻ ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്. പാലരുവി എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിയ്ക്കാണ് (53) അരക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റത്.
ഉറക്കത്തിലായിരുന്ന കറുപ്പുസ്വാമി ട്രെയിന്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങി തുടങ്ങിയപ്പോഴാണ് ഉണര്‍ന്നത്. ഉടന്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ ട്രാക്കിനും തീവണ്ടിക്കും ഇടയിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ തീവണ്ടി നിര്‍ത്തി ചവിട്ടുപടിഭാഗം ആര്‍പിഎഫും അഗ്നി രക്ഷാ സേനയും ചേര്‍ന്ന് മുറിച്ചുമാറ്റി കറുപ്പുസ്വാമിയെ പുറത്തെടുത്തു. വയറിന്റെ ഭാഗത്തടക്കം ഗുരുതര പരിക്കേറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആന്തരിക അവയവങ്ങള്‍ക്കും മുറിവേറ്റതായാണ് വിവരം.
Content Highlights: man fell down from palaruvi express serious injuries
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..