കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മുങ്ങി; നാട്ടുകാര്‍ പിടികൂടി ആശുപത്രിയിലെത്തിച്ചു


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കോവിഡ് രോഗി പുറത്ത്പോയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു.

representationl image

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന ആനാട് സ്വദേശി മുങ്ങി. ഇയാള്‍ക്കെതിരെ ക്വാറന്റീന്‍ ലംഘനത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാള്‍ ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കയറി ആനാട് എത്തുകയായിരുന്നു. ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയും പഞ്ചായത്തു പ്രസിഡന്റും നാട്ടുകാരും ചേര്‍ന്ന് ആനാട് ഇയാളെ തടഞ്ഞുവെക്കുകയും ചെയ്തു. എന്നാല്‍ പരിശോധനാഫലം നെഗറ്റീവ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി രോഗി പറഞ്ഞു. പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആനാട് എത്തി.

തുടര്‍ന്ന് ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ആശുപത്രി അധികൃതരുമായി സഹകരിച്ചിരുന്നില്ലെന്നും വിവരമുണ്ട്. കോവിഡ് രോഗികള്‍ കഴിയുന്ന ഐസൊലേഷന്‍ വാര്‍ഡിന് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മെഡിക്കല്‍ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയായാണ് ഇതിനെ കരുതുന്നത്. ആനാട് എത്തിയ ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതായി ആനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പറഞ്ഞു. ഫയര്‍ഫോഴ്‌സ് ഇവിടെ അണുനശീകരണത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സുരേഷ് അറിയിച്ചു.
ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

രോഗി പുറത്തുപോയ സംഭവം മന്ത്രി അന്വേഷണത്തിനുത്തരവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കോവിഡ് രോഗി പുറത്ത്പോയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇദ്ദേഹം കടന്ന് കടന്നുപോയതെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.

Content Highlights: Man escapes from quarantine facility TVM

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 24, 2023

Most Commented