നായ കടിച്ചെന്ന് കഥമെനഞ്ഞു, ഫ്‌ളാഷ് ന്യൂസായി...അവധി ഒപ്പിക്കാനുള്ള സൂത്രം ഒടുവില്‍ പാളി


പ്രതീകാത്മകചിത്രം | Photo: Mathrubhumi

പുതുക്കാട് (തൃശ്ശൂര്‍) : പണിക്കുപോകാന്‍ വയ്യ, അവധി വേണം. അതിനെന്തുചെയ്യുമെന്ന ചിന്തയ്ക്കിടെയാണ് മനസ്സില്‍ ലഡു പൊട്ടിയത്. അച്ഛനെ തെരുവുനായ കടിച്ചെന്ന് പറഞ്ഞാലോ. നായപ്പേടി വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലമല്ലേ. ആ ഉപായം പ്രയോഗിച്ച് അവധി സംഘടിപ്പിച്ചു. പക്ഷേ, സംഭവം നാട്ടില്‍ പരന്നതോടെ പണി പാളി, പരാതിയുമായി.

വരന്തരപ്പിള്ളി സ്വദേശിയാണ്, അച്ഛനെ തെരുവുനായ കടിച്ചെന്നും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും കഥ മെനഞ്ഞ് കുടുക്കിലായത്. തിങ്കളാഴ്ച രാവിലെ എട്ടിനാണ് സംഭവമെന്നാണ് ഇയാള്‍ പുതുക്കാട്ടുള്ള തൊഴിലുടമയോട് പറഞ്ഞത്. വീട്ടില്‍ വഴക്കിട്ടതിനെത്തുടര്‍ന്ന് പണിക്കുപോകാതിരിക്കാനായിരുന്നു ഇത്. സംഭവമറിഞ്ഞ് വിളിച്ച പ്രാദേശിക ചാനല്‍ പ്രതിനിധികളോടും ഇയാള്‍ സംഭവം വിശദീകരിച്ചു. തുടര്‍ന്ന് ചാനലുകളില്‍ ഫ്‌ലാഷ്‌ന്യൂസായി വാര്‍ത്ത പറന്നു.



വാര്‍ത്തയറിഞ്ഞ് വിവരം വിളിച്ചു തിരക്കിയ നാട്ടുകാരോടും ബന്ധുക്കളോടും മകന്‍ നുണ ആവര്‍ത്തിച്ചു. ഇതുകേട്ട് പഞ്ചായത്ത് അധികൃതരും മാധ്യമപ്രവര്‍ത്തകരും വീട്ടിലെത്തിയപ്പോള്‍ അതാ ഇരിക്കുന്നു അച്ഛന്‍ ഒന്നും സംഭവിക്കാതെ. അപ്പോഴാണ് യുവാവിന്റെ മാതാപിതാക്കളും സംഭവം അറിയുന്നത്. ഒരുമാസം മുമ്പ് അച്ഛന് തെരുവുനായയുടെ കടിയേറ്റിരുന്നു. അത് തിങ്കളാഴ്ച നടന്നു എന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ വരന്തരപ്പിള്ളി പോലീസില്‍ പരാതി നല്‍കി.

Content Highlights: man dupes employer to get leave, says father bitten by dog


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented