മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കം; മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു 


അനശ്വര വര്‍ഗീസ് | മാതൃഭൂമി ന്യൂസ് 

സുകുമാരൻ | Image: Mathrubhumi news screengrab

തിരുവനന്തപുരം: മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് വാമനപുരം സ്വദേശി സുകുമാര(73)നാണ് മരിച്ചത്. മകന്‍ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒക്ടോബര്‍ 20-ാം തീയതി മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ സുരേഷ് സുകുമാരനെ പിടിച്ചുതള്ളുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന സുകുമാരന്‍ ഞായറാഴ്ചയാണ് മരിച്ചത്.



അച്ഛനും മകനും തമ്മില്‍ പ്രശ്‌നം പതിവായിരുന്നതിനാല്‍, വഴക്കുണ്ടായിട്ടും അയല്‍ക്കാര്‍ ഇവരെ ശ്രദ്ധിച്ചിരുന്നില്ല. തൊഴിലുറപ്പിന് പോയ സുകുമാരന്റെ ഭാര്യ തിരികെയെത്തിയപ്പോഴാണ് അദ്ദേഹം പരിക്കേറ്റു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: man dies of injuries as son attacks him in thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented