ഫാത്തിമ ഫഹ്‌ന, പ്രതീകാത്മകചിത്രം | Photo: Mathrubhumi
തൃശൂര്‍: തൃശൂര്‍ അവണൂരില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍(57) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. രക്തം ഛര്‍ദിച്ച് അവശനായ ശശീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ശശീന്ദ്രനും ഭാര്യയും അമ്മയും രണ്ട് തെങ്ങുകയറ്റ തൊഴിലാളികളും അടക്കം അഞ്ചുപേർക്കാണ് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായത്. ഇവർ വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. ഇതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശശീന്ദ്രന്റെ മകൻ പുറത്ത് പോയതിനാൽ ഇയാൾ വീട്ടിലുണ്ടാക്കിയരുന്ന ഭക്ഷണം കഴിച്ചിരുന്നില്ല.
ശശീന്ദ്രന് പുറമെ ഇഡ്ഡലി കഴിച്ച മറ്റ് നാല് പേരും ചികിത്സയിലാണ്. ശശീന്ദ്രന്റെ അമ്മ തൃശൂരുലെ സ്വകാര്യ ആശുപത്രിയിലും മറ്റ് മൂന്ന് പേർ തൃശൂർ മെഡിക്കൽ കോളേജിലും നിലവിൽ ചികിത്സയിലാണ്. ഇവരെല്ലാം അബോധവസ്ഥയിലാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന വിവരം.
ഇത്തരത്തില്‍ എല്ലാവരും ഒരേ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത് ആശങ്കയ്ക്കിടയാക്കി. ഭക്ഷ്യവിഷബാധയാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍, എങ്കിലും ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല.
Content Highlights: man dies in Thrissur four under treatment; Suspects food poisoning
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..