രാത്രിയായാല്‍ KSRTC ഓടുന്നത് വണ്‍വേ തെറ്റിച്ച്; കോട്ടയത്ത് പൊലിഞ്ഞത് യുവാവിന്റെ ജീവന്‍


അപകടം നടന്ന സ്ഥലം. ഇൻസെറ്റിൽ മരിച്ച അഭിഷേക്

ചങ്ങനാശ്ശേരി: വണ്‍വേ തെറ്റിച്ചെത്തിയ കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ പ്രദീപിന്റെയും സുമയുടെയും മകന്‍ അഭിഷേക് പ്രദീപ് (20) ആണ് മരിച്ചത്. ഒപ്പം ബൈക്കിലുണ്ടായിരുന്ന ബന്ധു വാഴപ്പള്ളി മോര്‍ക്കുളങ്ങര കൊല്ലംപറമ്പില്‍ കെ.പി.വിജയന്റെ (കൊച്ചുമോന്‍) മകന്‍ ശ്രീഹരിയെ (ആരോമല്‍-20) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.പി.വിജയന്‍ മന്ത്രി വി.എന്‍.വാസവന്റെ ഡ്രൈവറാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.30-ന് കോഴിച്ചന്ത ഭാഗ്യലക്ഷ്മി ജൂവലറിക്ക് മുന്നില്‍ ടി.ബി. റോഡിലായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോയ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ടി.ബി.റോഡിലൂടെ കെ.എസ്.ആര്‍.ടി.സി. ജങ്ഷന്‍ വഴി ചങ്ങനാശ്ശേരിക്ക് പോകുകയായിരുന്നു. ഓടിക്കൂടിയവരും പോലീസും ചേര്‍ന്ന് ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിഷേക് മരിച്ചു. ശ്രീഹരിക്ക് കാലിനും കൈക്കും പരിക്കുണ്ട്. കോട്ടയത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. അഭിഷേകിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച 10-ന് മോര്‍ക്കുളങ്ങരയിലെ വീട്ടിലെത്തിക്കും. സംസ്‌കാരം മൂന്ന് മണിക്ക് മോര്‍ക്കുളങ്ങര ആനന്ദാശ്രമം എസ്.എന്‍.ഡി.പി.ശ്മശാനത്തില്‍. വെല്‍ഡറായിരുന്നു അഭിഷേക്. സഹോദരന്‍: അഖിനേഷ്.

അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനും മരണകാരണമായതിനും 279, 338, 304 എ വകുപ്പുകള്‍ പ്രകാരം ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വണ്‍വേ മാറല്ലേ, ചോരവീഴാം, സമയം മാറുന്നതിന് അനുസരിച്ച് വണ്‍വേ മാറില്ല

കോട്ടയം: വണ്‍വേ ലംഘനം രാത്രി നഗരറോഡുകളില്‍ ചോരവീഴ്ത്തുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കോട്ടയത്ത് അപകടം ഉണ്ടായത് വണ്‍വേ ലംഘിച്ച് വന്ന ബസിടിച്ചാണ്. ടി.ബി.റോഡിലെ ബൈക്ക് യാത്രികരെ വിപരീതദിശയില്‍ വന്ന ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ടി.ബി.റോഡില്‍ തെക്കോട്ട് മാത്രമേ യാത്ര അനുവദിച്ചിട്ടുള്ളൂ.

ബസുകള്‍ സ്റ്റാന്‍ഡില്‍ നിന്നിറങ്ങി ഐഡ ജങ്ഷനില്‍ എത്തി വേണം പോകാന്‍. എന്നാല്‍ രാത്രി വൈകുന്നതോടെ കെ.എസ്.ആര്‍.ടി.സി. ഈ നിയമം ലംഘിക്കും. അവര്‍ വണ്‍വേ തെറ്റിച്ച് ടി.ബി.റോഡിലൂടെ നേരെ സെന്‍ട്രല്‍ ജങ്ഷന്‍ വഴി ബേക്കറിലേക്ക് വന്ന് യാത്ര തുടരും.

ഈ വഴിമാറല്‍ അറിയാതെ മറ്റ് വഴികളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ അപകടത്തിലാകും. ഈ വണ്‍വേ തെറ്റിക്കല്‍ അപകടം വിതയ്കുന്നത് ശാസ്ത്രീറോഡ്, ടെമ്പിള്‍ റോഡ്, എം.സി.റോഡ്, പുളിമൂട്- കോഴിച്ചന്ത ജങ്ഷന്‍ റോഡ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളെയാണ്.

ടി.ബി.റോഡിലൂടെ വലിയ വാഹനം ദിശതെറ്റി വരുന്നത് അറിയാതെ എം.സി.റോഡിലൂടെ അതിവേഗം ഓടിച്ച് വരുന്ന ചരക്ക് ലോറികളും മറ്റും ആകാശപ്പാതയ്ക്ക് സമീപം എത്തുമ്പോള്‍ പൊടുന്നനെ ബ്രേക്ക് ചെയ്യേണ്ടിയും വരുന്നുണ്ട്. ഒരിക്കല്‍ വണ്‍വേ പ്രഖ്യാപിച്ച വഴികള്‍ ഏത് സമയത്തും ഏത് ദിവസവും വണ്‍വേ യാത്രയ്ക് മാത്രമേ പറ്റൂ എന്നതാണ് ചട്ടം.

എന്നാല്‍, രാവിലെ എട്ടുവരെയും രാത്രി എട്ട് വരെയും മാത്രമേ വണ്‍വേ ഉള്ളൂ എന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ഡ്രൈവര്‍മാര്‍വരെ ഈ നിയമലംഘനം കാണിക്കുന്നു.

വണ്‍വേ ലംഘനങ്ങള്‍ പരിശോധിക്കും

നഗരത്തിലെ വണ്‍വേ ക്രമീകരണം പരിശോധിക്കും. അപകടസ്ഥലത്ത് ഉണ്ടായത് സംബന്ധിച്ച് വിശദറിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

-കെ.കാര്‍ത്തിക്, എസ്.പി.കോട്ടയം

മുമ്പേ വണ്‍വേ

സുഗമമായ ഗതാഗതത്തിന് ടി.ബി.റോഡില്‍ കാലങ്ങളായി വണ്‍വേ പാലിക്കുന്നു. വിജ്ഞാപന പ്രകാരമല്ലിത്. ഈ റോഡില്‍ വണ്‍വേ ലംഘനം നിയമവിരുദ്ധമാണ്.

-വെസ്റ്റ് പോലീസ്


Content Highlights: man dies in ksrtc and bike accident kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented