പ്രകാശൻ | Screengrab: Mathrubhumi News
തൃശ്ശൂര്‍: ഗൃഹനാഥന്റെ മരണം ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയം. ചാവക്കാട് കടപ്പുറത്തെ കറുകമാട് സ്വദേശി പ്രകാശന്റെ(52) മരണത്തിലാണ് ഭക്ഷ്യ വിഷബാധയാണെന്ന സംശയമുണര്‍ന്നിരിക്കുന്നത്. കഴിഞ്ഞദിവസം ഭക്ഷണം കഴിച്ചശേഷം പ്രകാശനും മക്കള്‍ക്കും ഛര്‍ദിയുണ്ടായി. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രകാശന്റെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
വീട്ടിലുണ്ടാക്കിയ ചപ്പാത്തിയും ഉള്ളിക്കറിയുമാണ് എല്ലാവരും കഴിഞ്ഞദിവസം കഴിച്ചതെന്നാണ് വിവരം. ഇതിനുശേഷമാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസും ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചു.
Content Highlights: man dies in chavakkad food poisoning suspects
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..