മുഹമ്മദ് യാസർ അറഫാത്ത്
പട്ടിക്കാട്(തൃശ്ശൂര്‍): ദേശീയപാത ചെമ്പൂത്രയില്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്കിനു പിന്നിലിരുന്ന് യാത്രചെയ്ത യുവാവ് ഉറക്കത്തില്‍ ബൈക്കില്‍നിന്നു വീണു മരിച്ചു.
നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് സുഹൃത്തിന് പരിക്കേറ്റു. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ മുഹമ്മദ് റഫീഖിന്റെ മകന് മുഹമ്മദ് യാസര്‍ അറഫാത്ത് (22) ആണ് മരിച്ചത്.
വാഹനം ഓടിച്ചിരുന്ന സുഹൃത്ത് മുഹമ്മദ് ഫര്ഹാസുദീനെ പരിക്കുകളോടെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് പോകുന്നതിനിടെയാണ് അപകടം.
Also Read
യാത്രക്കിടെ ഇയാള്‍ ബൈക്കിനു പിറകിലിരുന്ന് ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ ബൈക്കില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബി.കോം. വിദ്യാര്‍ഥിയാണ് മുഹമ്മദ് യാസര്‍ അറഫാത്ത്.
Content Highlights: man dies as he fell from bike
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..