വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 74-കാരന്‍ മരിച്ചു


കുഞ്ഞുമുഹമ്മദ്

കൊച്ചി: ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാറമ്പള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചത്.

ഓഗസ്റ്റ് 20-ാം തീയതിയാണ് സ്‌കൂട്ടര്‍ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ കുഞ്ഞുമുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്. മൂന്നാഴ്ചയായി അബോധാവസ്ഥയിലായിരുന്നു.

ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തെ പലതവണ പരാതി ഉയര്‍ന്നിരുന്നു. റോഡിലെ കുഴികളെ സംബന്ധിച്ച് പലതവണ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. അപകടങ്ങളും പതിവായിരുന്നു.

ഈ റോഡുമായി ബന്ധപ്പെട്ടാണ് നേരത്തെ ഹൈക്കോടതി ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയത്. തുടര്‍ന്ന് വിജിലന്‍സ് പരിശോധന അടക്കം നടന്നു. റോഡില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.

അതിനിടെ, കുഞ്ഞുമുഹമ്മദിന്റെ മരണത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു. 'റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നിരന്തരം പരാതി കൊടുത്തിട്ടും ഇപ്പോഴും പരിഹാരമുണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ കുഴി, സംസ്ഥാനത്തിന്റെ കുഴി എന്നിങ്ങനെ തര്‍ക്കമുണ്ടായതല്ലാതെ ഒന്നും നടന്നില്ല. അപകടമുണ്ടാകുമ്പോള്‍ പഞ്ച് ഡയലോഗ് അടിക്കുകയെന്നതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഈ റോഡ് കിഫ്ബി ഏറ്റെടുത്തിരിക്കുകയാണ്. പി.ഡബ്യൂ.ഡി. പറയുന്നത് കിഫ്ബിയാണ് അറ്റകുറ്റപ്പണി ചെയ്യേണ്ടതെന്നാണ്. കിഫ്ബി പറയും അവര്‍ക്ക് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന്. ഇത് സര്‍ക്കാരിന്റെ വീഴ്ചയാണ്'- എം.എല്‍.എ. പറഞ്ഞു.

നേരത്തെ ദേശീയപാതയിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ഹാഷിം എന്നയാള്‍ മരിച്ചിരുന്നു. ഈ അപകടമരണത്തോടെയാണ് റോഡിലെ കുഴികളെ സംബന്ധിച്ച് വലിയ ചര്‍ച്ചകളുണ്ടായത്. ഹൈക്കോടതിയടക്കം ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.

Content Highlights: man dies after an accident due to pothole in aluva perumbavoor road


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented