തിരൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തിരൂര്‍ നഗരസഭ മുന്‍ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ കവിതയുടെ ഭര്‍ത്താവും പി.കെ.ഡി.മത്സ്യ മൊത്തവ്യാപാര കമ്പനിയുടെ ലോറി ഡ്രൈവറുമായ തിരൂര്‍ റിംഗ് റോഡിലെ ഇലനാട്ടില്‍പടി വേലായുധന്‍ (48) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് തിരൂര്‍ ടൗണില്‍ വെച്ച് വേലായുധന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു.. ഇദ്ദേഹം കുറേക്കാലം സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നു.

മക്കള്‍: ഷൈനി, ഷാനി, ഷിബിന്‍. മരുമക്കള്‍ സനൂപ്, ജിത്തുരാജ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിന്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.