കാട്ടുപന്നി ആക്രമണത്തിൽ മരിച്ച റഷീദ് | Screengrab: മാതൃഭൂമി ന്യൂസ്
കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കൂരാച്ചുണ്ട് ആനക്കുന്നത് റഷീദ് ആണ് മരിച്ചത്. ഒക്ടോബര്‍ ആറിന് താമരശ്ശേരിയില്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് കുടുംബവുമായി സഞ്ചരിക്കുമ്പോഴാണ് റഷീദിന് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരമാണ് റഷീദ് മരിച്ചത്.
കട്ടിപ്പാറയ്ക്ക് അടുത്തുവെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ കാട്ടുപന്നി ഇടിക്കുകയായിരുന്നു. സംഭവ സമയത്ത് ഇയാള്‍ക്കൊപ്പം മകളും മകളുടെ കുട്ടിയുമുണ്ടായിരുന്നു. ഇവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. റഷീദിന് തലയ്ക്കായിരുന്നു ഗുരുതരമായി പരിക്കേറ്റത്.
അതേസമയം ഇടിച്ച വാഹനത്തില്‍ കാട്ടുപന്നിയുടെ രോമങ്ങള്‍ കണ്ടെത്തിയില്ലെന്നും പന്നി ഇടിച്ചിട്ടില്ലെന്നുമായിരുന്നു വനംവകുപ്പിന്റെ നിലപാട്.
പരിക്കേറ്റ അന്ന് മുതല്‍ റഷീദ് ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി റെയ്ഞ്ച് ഓഫീസറുടെ വീട്ടുപടിക്കല്‍ ഈ മാസം 11 മുതല്‍ കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് റഷീദ് മരിച്ചത്.
Content Highlights: man died in kozhikode after wild bore attack
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..