കൊല്ലം: കൊല്ലം പുനലൂരില്‍ കടബാധ്യതയെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്തു. പുനല്ലൂര്‍ പ്ലാത്തറ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്.

2016ലാണ് പത്തനാപുരം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വിസകന ബാങ്കില്‍ നിന്ന് വീടു വെയ്ക്കാനായി നാല് ലക്ഷം രൂപ അജയകുമാര്‍ വായപ് എടുത്തത്.

എന്നാല്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രവാസിയായിരുന്ന അജയകുമാര്‍ നാട്ടിലേക്ക് തിരിച്ചു വന്നു. ഇതോടെ വായ്പ അടയ്ക്കാനാകാതെയായി.

തുടര്‍ന്നാണ്‌ വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ വീട് ജപ്തി ചെയ്യാനുള്ള നടപടിയുമായി ബാങ്ക് അധികൃതര്‍ എത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
 
 

Content Highlights: man commit suicide in kollam