കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെട്ടു, കൊമ്പന്‍കുത്താന്‍വന്നു; സജി മരത്തില്‍ക്കയറി രക്ഷപ്പെട്ടു


സിങ്കുകണ്ടത്തിന് സമീപം പുൽമേട്ടിൽ മേയുന്ന കാട്ടാനയുടെ സമീപം മരത്തിൽ കയറിയിരിക്കുന്ന സജി

രാജാക്കാട്: കാട്ടാനകളില്‍നിന്ന് രക്ഷപ്പെടാന്‍ ജീവനും കൈയില്‍പിടിച്ച് സജി യൂക്കാലിമരത്തിലിരുന്നത് ഒന്നരമണിക്കൂര്‍. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ സിങ്കുകണ്ടത്തിന് സമീപമാണ് ഇദ്ദേഹം കാട്ടാനക്കൂട്ടത്തിന് മുന്‍പില്‍പ്പെട്ടത്. കര്‍ഷകനായ ഈ 40-കാരന്‍ ആ സംഭവം ഇപ്പോഴും ഉള്‍ക്കിടിലത്തോടെയാണ് ഓര്‍ക്കുന്നത്.

തിങ്കളാഴ്ച രാവിലെ കൃഷിയിടത്തിലേക്ക് പോകുമ്പോഴാണ് കൊമ്പനും പിടിയും രണ്ട് കുട്ടികളുമുള്ള കാട്ടാനക്കൂട്ടത്തിന്റെ മുന്‍പില്‍പ്പെട്ടത്.
കൊമ്പന്‍ പാഞ്ഞടുത്തതോടെ സജി സമീപത്തെ പുല്‍മേട്ടിലേക്ക് ഓടി. അവിടെനിന്ന യൂക്കാലിമരത്തിന്റെ മുകളിലേക്ക് പ്രാണരക്ഷാര്‍ഥം ഒരുവിധം വലിഞ്ഞുകയറി.



കുറച്ചുകഴിയുമ്പോള്‍ കാട്ടാനക്കൂട്ടം പിന്തിരിയുമെന്ന് കരുതി. എന്നാല്‍, കൊമ്പന്‍ മരത്തിന്റെ ചുവട്ടില്‍ത്തന്നെ നിന്നു. കൂടുതല്‍ കാട്ടാനകളെത്തിയതോടെ സജി ബഹളംവെച്ചു. ഓടിവന്ന നാട്ടുകാര്‍ ഇതെല്ലാം കണ്ടു. നാട്ടുകാര്‍ കാട്ടാനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വനംവകുപ്പുദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവരും നാട്ടുകാരും ചേര്‍ന്ന് പടക്കംപൊട്ടിച്ചും ബഹളംവെച്ചും ഏറെ പണിപ്പെട്ടാണ് കാട്ടാനകളെ തുരത്തി സജിയെ രക്ഷിച്ചത്.

Content Highlights: man climbs tree to escape from wild elephant attack

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented