മദ്യപാന ചികിത്സയ്ക്ക് കൊണ്ടുപോകാൻ ആംബുലൻസെത്തി; ഓടി തെങ്ങിൽ കയറിയ ആൾ രാത്രിയായിട്ടും ഇറങ്ങിയില്ല


ഒരുമണിയോടെ ആംബുലൻസ് വീട്ടിലെത്തി. ഇതോടെ യുവാവ് പരിഭ്രാന്തനായി വീട്ടിൽനിന്നിറങ്ങി ഓടി തൊട്ടടുത്ത പുരയിടത്തിലെ തെങ്ങിൽകയറി. വീട്ടുകാരും നാട്ടുകാരും താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

പന്തളം: മദ്യപാന ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസെത്തിയതുകണ്ട് തെങ്ങിൽ കയറിയ യുവാവ് താഴെ ഇറങ്ങിയില്ല. കടയ്ക്കാട് വടക്ക് സ്വദേശിയായ യുവാവാണ് ഞായറാഴ്ച രാത്രി വൈകിയും തെങ്ങിനുമുകളിലിരിക്കുന്നത്. അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷാശ്രമം തുടരുകയാണ്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഒരുവർഷം മുമ്പ് നരിയാപുരത്ത് തെങ്ങിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്ന് അടൂർ ഫയർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി.റജികുമാർ പറഞ്ഞു.

ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിനെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചത്. ഒരുമണിയോടെ ആംബുലൻസ് വീട്ടിലെത്തി. ഇതോടെ യുവാവ് പരിഭ്രാന്തനായി വീട്ടിൽനിന്നിറങ്ങി ഓടി തൊട്ടടുത്ത പുരയിടത്തിലെ തെങ്ങിൽകയറി. വീട്ടുകാരും നാട്ടുകാരും താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പോലീസും അടൂർ അഗ്നിരക്ഷാസേനയുമെത്തി.

ഭാര്യവീട്ടുകാരെത്തിയാൽ ഇറങ്ങാമെന്നും സ്ഥലത്തെത്തിയ ആളുകളെല്ലാം ഒഴിഞ്ഞാൽ ഇറങ്ങാമെന്നുമൊക്കെ പറഞ്ഞതിനെത്തുടർന്ന് ഇതെല്ലാം ചെയ്തെങ്കിലും യുവാവ് നിലപാട്‌ മാറ്റി. മഴ നനഞ്ഞും തെങ്ങിന്‌ മുകളിൽത്തന്നെയിരുന്നു. പിന്നീട് പത്തനംതിട്ടയിൽനിന്നുള്ള അഗ്നിരക്ഷാസേന സംഘമെത്തി, തെങ്ങിനുചുറ്റും വലകെട്ടി. ഗോവണി സ്ഥാപിച്ച്‌ ഇറക്കാൻ ശ്രമിച്ചു.

രാത്രി 9.30-ന് മറ്റൊരാൾ തെങ്ങിൽകയറി അനുനയിപ്പിക്കാൻ നോക്കി. പക്ഷേ, ചാടുമെന്ന ഭീഷണിയായിരുന്നു മറുപടി. ഇതോടെ ഈ ശ്രമമവും ഉപേക്ഷിച്ചു.

Content Highlights: man climb coconut tree while ambulance reached his home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented