രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അമ്മയെയും മകളെയും കുത്തി


പ്രതീകാത്മകചിത്രം| Photo: Mathrubhumi

ന്യൂമാഹി: രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അമ്മയെയും മകളെയും കുത്തിപ്പരിക്കേല്പിച്ച് കടന്നുകളഞ്ഞു. ബുധനാഴ്ച രാത്രി എട്ടോടെ ന്യൂമാഹി ഉസ്സൻമൊട്ട പരിസരത്താണ് സംഭവം. കുറിച്ചിയിൽ ചവോക്കുന്ന് താഴെ റെയിൽവേപ്പാളത്തിന് സമീപം എം.എൻ. പുഷ്പരാജിന്റെ (അനിൽ) ഭാര്യ ഇന്ദുലേഖയ്ക്കും (46) മകൾ പൂജയ്ക്കും (19) ആണ് കുത്തേറ്റത്. മകളെ കുത്താനുള്ള ശ്രമം തടഞ്ഞപ്പോഴാണ് അമ്മയ്ക്കും കുത്തേറ്റത്.

കഴുത്തിന് കുത്താനായിരുന്നു പ്രതിയുടെ ശ്രമമെങ്കിലും അമ്മ തടഞ്ഞതോടെ തോളിനാണ് പരിക്കേറ്റത്. മാഹി പള്ളൂർ പോളിടെക്നിക്ക് വിദ്യാർഥിനിയാണ് പൂജ. ഇരുവരെയും സാരമായ പരിക്കുകളോടെ തലശ്ശേരി ജനറൽ ആസ്പത്രിയിലും തുടർന്ന് ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരെയും കുത്തി കടന്നുകളഞ്ഞ മാഹി ചെറുകല്ലായിയിലെ ജിനീഷിനെ (24) കണ്ടെത്താൻ തിരച്ചിൽ തുടങ്ങിയതായി ന്യൂമാഹി പോലീസ് അറിയിച്ചു.



Content Highlights: man broke into the house and stabbed the mother and daughter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented