നിലമ്പൂര്‍: നിലമ്പൂരില്‍ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് ഹോം ഗാര്‍ഡ് യുവാവിനെ അതിക്രൂരമായി കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ നടപടിയെടുത്തു. 

അടികൊണ്ട് നിലത്തുവീഴുന്ന യുവാവിന്റെ മുഖത്ത് പിന്നെയും ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവിടെ നിന്നും എഴുന്നേറ്റ് പോകാന്‍ ശ്രമിക്കുമ്പോള്‍ പിന്നെയും തലയ്ക്ക് പിന്നിലായി ശക്തമായി അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.  ഹോം ഗാര്‍ഡ് സെയ്തലവിയെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി നിലമ്പൂര്‍ എസ്.എച്ച്.ഒ അറിയിച്ചു.

Content Highlights: Man attacked by homeguard, video footage out