തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശമയച്ചയാൾ പിടിയിൽ. തിരുവഞ്ചൂർ സ്വദേശി അനി എന്നയാളാണ് പിടിയിലായത്. കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ തപ്പുണിത്തുറയിൽ വെച്ചായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ക്ലിഫ് ഹൗസിലേക്ക് മൂന്നു ദിവസം മുമ്പാണ് സന്ദേശമെത്തിയത്.തന്റെ സുഹൃത്തിന് പോലീസ് മർദനമേറ്റെന്നും മർദിച്ച പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യുമെന്നായിരുന്നു അനിയുടെ സന്ദേശം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
അതേസമയം ക്ലിഫ് ഹൗസിലടക്കം പ്രധാന കേന്ദ്രങ്ങളിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന സന്ദേശമയച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുമ്പായിരുന്നു ഇത്തരത്തിൽ ഒരു ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. പ്രേം രാജ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്.സേലത്ത് നിന്ന് തമിഴ്നാട് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ബെംഗളൂരുവിൽ താമസമാക്കിയ ആളാണ് പ്രേംരാജ്. ബിസിനസ് തകർന്ന് മാനസിക സംഘർഷത്തിനടിമപ്പെട്ടയാളാണ് ഇദ്ദേഹമെന്നാണ് പോലീസ് പറയുന്നത്. ഇയാൾ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഭീഷണി മുഴക്കിയിരുന്നു.
Content Highlights: man arrested for threatening to CM and planting bombs in various places
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..