പെരുമ്പാവൂര്‍: സ്കൂട്ടര്‍ തട്ടിയത് ചോദ്യം ചെയ്തയാളെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും പിന്നീട് കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ പാറപ്പുറം കാഞ്ഞിരക്കാട് സ്വദേശി സഞ്ജു (20) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പെരുമ്പാവൂര്‍ പട്ടാലിലെ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെട്രോളടിക്കാന്‍ പമ്പിലെത്തിയ സഞ്ജുവിന്റെ സ്കൂട്ടര്‍ ജോറീസ് എന്നയാളുടെ കാലില്‍ തട്ടുകയായിരുന്നു. ജോറീസ് ഇതിനെ ചോദ്യം ചെയ്തതില്‍ പ്രകോപിതനായ സഞ്ജു അരയില്‍ നിന്ന് കത്തിയെടുത്ത് ഇയാളെ കുത്താന്‍ ശ്രമിച്ചു. വയറിന് പരിക്കേറ്റ ജോറീസ് സഞ്ജുവിനെ തിരികെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
തുടര്‍ന്ന് സഞ്ജു കത്തിവീശി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കീഴ്പെടുത്തുകയായിരുന്നു. സഞ്ജുവിനെ ആക്രമിച്ച കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേ കൗണ്ടര്‍ കേസെടുത്തിട്ടുണ്ടെന്ന് പെരുമ്പാവൂര്‍ പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ സഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..