പ്രതീകാത്മകചിത്രം| Photo: AFP
കണ്ണൂര്‍: അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ ധര്‍മടം ചിറക്കുനി ആയിഷാ ഹൗസില്‍ ആഷിഫ് ആണ് മരിച്ചത്. പ്രതി അഫ്സലിലെ ധര്‍മടം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവമുണ്ടായത്.
മദ്യപിച്ചെത്തിയ ആഷിഫ്, വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും ബഹളംവെക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ആഷിഫ് കത്തിയെടുത്ത് അഫ്സലിന്റെ കയ്യില്‍ കുത്തി പരിക്കേല്പിച്ചു. ഇതിന് പിന്നാലെയാണ് അഫ്സല്, ആഷിഫിനെ കുത്തിപ്പരിക്കേല്പിച്ചത്. വയറിന് കുത്തേറ്റ ആഷിഫിനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുത്തിയ ശേഷം രക്ഷപ്പെട്ട അഫ്സലിനെ തലശ്ശേരിയില്‍വെച്ചാണ് ധര്‍മടം പോലീസ് പിടികൂടിയത്. അഫ്സലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
Content Highlights: man arrested for killing brother at kannur
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..