പണത്തിനുവേണ്ടി നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി: തീവണ്ടിയാത്രയ്ക്കിടെ പിടിയില്‍ 


വിക്രംകുമാർ

കണ്ണൂര്‍: പണത്തിനുവേണ്ടി നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ആള്‍ അറസ്റ്റില്‍. കുട്ടിയുമായി മലബാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ കണ്ണൂരില്‍നിന്നാണ് പ്രതി പിടിയിലായത്. കുട്ടി സുരക്ഷിതയാണ്. ഝാര്‍ഖണ്ഡ് സ്വദേശിയും മംഗളൂരു പാണ്ടേശ്വരയിലെ താമസക്കാരനുമായ വികാഷിന്റെ മകളെയാണ് തട്ടിക്കൊണ്ടുപോയത്.

ഝാര്‍ഖണ്ഡ് ധന്‍ബാദ് സ്വദേശി വിക്രംകുമാര്‍ (26) ആണ് പ്രതി. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാവ് പാണ്ടേശ്വര പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വിവരം റെയില്‍വേ സുരക്ഷാസേനയ്ക്ക് കൈമാറി.



മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ (16630) കുട്ടിയെയുംകൊണ്ട് പ്രതി കയറിയെന്ന് മനസ്സിലാക്കിയതോടെ ആര്‍.പി.എഫും റെയില്‍വേ പോലീസും നിരീക്ഷിച്ചു. വണ്ടി കണ്ണൂരിലെത്തിയപ്പോള്‍ ജനറല്‍ കോച്ചില്‍ കുട്ടിയോടൊപ്പം വിക്രംകുമാറിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറി. പിന്നീട് മംഗളൂരുവിലുള്ള രക്ഷിതാക്കളെ ഏല്‍പ്പിച്ചു.

അറസ്റ്റിലായ വിക്രംകുമാറിനെ പാണ്ടേശ്വര പോലീസിന് കൈമാറി. കുട്ടിയുടെ കുടുംബത്തെ പരിചയമുള്ളയാളാണ് പ്രതി. ആര്‍.പി.എഫ്. കണ്ണൂര്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണി, എസ്.ഐ. എന്‍.കെ.ശശി, എ.എസ്.ഐ.മാരായ വി.വിസഞ്ജയ് കുമാര്‍, പി.ശശിധരന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എ.കെ.ഗണേശന്‍, സി.ടി.കെ.ഷാജിത്, പി.എസ്.ശില്പ, റെയില്‍വേ പോലീസിലെ എസ്.സംഗീത്, വി.കെ.വിപിന്‍, പി.പി.സുബൈര്‍ എന്നിവരാണ് കുട്ടിയെ കണ്ടെത്തിയത്.

Content Highlights: man arrested for kidnapping child


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented