Photo: Screengrab from a Video Shared by Locals
പത്തനംതിട്ട: മല്ലപ്പള്ളി പടുതോട് കടവില്‍ മണിമലയാറ്റില്‍ മോക്ഡ്രില്ലില്‍ പങ്കെടുത്ത പ്രദേശവാസി അപകടത്തിൽ പെട്ടു. പ്രളയസമയത്ത് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ മോക്ഡ്രില്ലില്‍ പങ്കെടുത്ത തുരുത്തിക്കാട് പാലത്തുങ്കൽ സ്വദേശി ബിനു സോമനാണ് (35) അപകടത്തിൽ പെട്ടത്. ഇയാളെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്‍.ഡി.ആര്‍.എഫ്., റവന്യൂ വകുപ്പ്, ഫയര്‍ഫോഴ്സ്, പോലീസ് , ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മോക്ഡ്രില്‍ സംഘടിപ്പിച്ചിരുന്നത്. മോക്ഡ്രില്ലില്‍, അപകടത്തില്‍പെടുന്നവരായി നില്‍ക്കാന്‍ പ്രദേശവാസികളില്‍നിന്ന് നാലുപേരെ റവന്യൂ വകുപ്പ് കണ്ടെത്തി നല്‍കിയിരുന്നു. ഈ നാലുപേരില്‍ ഒരാളാണ് ബിനു.
ബിനു ഉള്‍പ്പെടെയുള്ളവരെ പ്രളയകാലത്ത് അപകടത്തില്‍ പെട്ടവരെന്ന രീതിയില്‍ ആറ്റില്‍ ഇറക്കി നിര്‍ത്തുകയും രക്ഷാപ്രവര്‍ത്തകര്‍ ബോട്ടിലെത്തി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു മോക്ഡ്രില്ലിലൂടെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അതിനിടെ ബിനു ചെളിയില്‍ താണുപോയി. അര മണിക്കൂറിന് ശേഷമാണ് ഇദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചത്.
Content Highlights: man accident amid flood rescue mock drill in mallappally


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..