തൃശ്ശൂര്‍: തൃശ്ശൂര്‍ വരടിയത്ത് വളര്‍ത്തുനായയെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വീട്ടുടമ സുരേഷ്, നായയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നായയെ വടി കൊണ്ട് അടിക്കുന്നത്‌ വീഡിയോയില്‍ കാണാം. 

മദ്യപിച്ചെത്തുമ്പോഴും കുടുംബാംഗങ്ങളോട്‌ വഴക്ക് കൂടുമ്പോഴും സുരേഷ് നായയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ സുരേഷിനെതിരെ പേരാമംഗലം പോലീസ് കേസെടുത്തു. 

Content Highlights: Man Abuses Dog Video