വിവിധകാലയളവുകളിൽ മാമ്പഴത്തറ സലീമിന്റെ പേരിൽ പുറത്തിറങ്ങിയ പ്രചരണ പോസ്റ്ററുകൾ. സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം.
തെന്മല(കൊല്ലം): പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം തട്ടകമായ സി.പി.എമ്മിലേക്കുള്ള മാമ്പഴത്തറ സലീമിന്റെ മടങ്ങിവരവും ജയത്തോടെ. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി ഒന്‍പതാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 245 വോട്ടുകള്‍ക്കാണ് സലീം വിജയിച്ചത്.
888 വോട്ട് പോള്‍ ചെയ്തതില്‍ എല്‍.ഡി.എഫിന് 485 വോട്ടും യുഡിഫിന് 240-ഉം ബി.ജെ.പിക്ക് 162 വോട്ടും ലഭിച്ചു. സ്വതന്ത്രസ്ഥാനാര്‍ഥിക്ക് ഒരു വോട്ടാണ് ലഭിച്ചത്. സലീമിന്റെ വിജയം പ്രവര്‍ത്തകര്‍ പടക്കംപൊട്ടിച്ചാണ് ആഘോഷിച്ചത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ വാര്‍ഡില്‍ പ്രവര്‍ത്തകരോടൊപ്പം സഞ്ചരിച്ച് സലീം വോട്ട് ചെയ്തവര്‍ക്ക് നന്ദിയുമറിയിച്ചു.
തിരിച്ചുപോക്ക് ആഘോഷമാക്കി സലീം
പാര്‍ട്ടികളില്‍നിന്ന് പാര്‍ട്ടികളിലേക്കുള്ള മാറ്റവും അവിടെയെല്ലാം വിജയവുമായിരുന്നു മാമ്പഴത്തറ സ്വദേശിയായ സലീമിനെ ശ്രദ്ധേയനാക്കിയത്.1995ല്‍ എല്‍.ഡി.എഫ് പഞ്ചായത്ത് ഭരിച്ചപ്പോള്‍ വൈസ് പ്രസിഡന്റും 2005-ല്‍ പ്രസിഡന്റുമായി.എന്നാല്‍ 2010-ല്‍ കോണ്‍ഗ്രസില്‍ എത്തുകയും വൈസ് പ്രസിഡന്റാകുകയും ചെയ്തു.2015-ലെ മത്സരത്തില്‍ വാര്‍ഡില്‍ തോറ്റിരുന്നു.തുടര്‍ന്ന് വീണ്ടും പാര്‍ട്ടിമാറി 2017-ല്‍ ബി.ജെ.പിയിലെത്തുകയും 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കഴുതുരുട്ടിയില്‍ നിന്ന് വിജയിക്കുകയും ചെയ്തു. മാസങ്ങള്‍ക്കുമുമ്പ് ബി.ജെ.പിയില്‍നിന്ന് തിരികെ സി.പി.എമ്മിലെത്തിയിരുന്നു.അവിടെയും വിജയം നേടാനായതോടെ തിരിച്ചുപോക്ക് ആഘോഷമാക്കിയിരിക്കുകയാണ്.മാമ്പഴത്തറ സലീം.
Content Highlights: mambazhathara salim again won in local body election in aryankavu panchayath kollam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..